വാഹന ഉടമകൾ ശ്രദ്ധിക്കുക ഇരുചക്ര വാഹനങ്ങള്‍ക്കും,കാറുകൾക്കുമുള്ള ദീർഘകാല തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് സെപ്റ്റംബർ ഒന്നു മുതൽ നിർബന്ധമാക്കി. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇപ്രകാരം കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേക്കും ,ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്കുമാണ് ഇനി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.
Also read : പണി പാളി മോനെ….. ആവേശം ഇത്തിരി കൂടിപ്പോയി
അതേസമയം ഉടമകൾക്ക് ഏറെ ബാധ്യത സൃഷ്ടിക്കുന്ന പാക്കേജ് പോളിസി ദീര്‍ഘകാലത്തേക്ക് എടുക്കേണ്ടതില്ല. തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തിനു മാത്രമായിരിക്കുക ഇത് ബാധകമാകുക. നിലവിലെ പോളിസികള്‍ പഴയ രീതിയില്‍ ഓരോ വര്‍ഷത്തേക്ക് മാത്രമായി പുതുക്കാവുന്നതാണ്. ദീര്‍ഘകാലത്തേക്ക് തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഓരോ വര്‍ഷ അടക്കുന്ന തുകയെക്കാൾ കുറച്ച് തുകയായിരിക്കും ചിലവാവുക. അതോടൊപ്പം തന്നെ തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് 2011-നു ശേഷം എല്ലാ വര്‍ഷവും വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും പാക്കേജ് പോളിസികളില്‍ വര്‍ധയുണ്ടായിട്ടില്ല.
Post Your Comments