തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വൈദ്യുതബില്‍ അടക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ഇബി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത പ്രദേശത്തെ ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബില്‍ അടക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഏഴു ജില്ലകളിലേയും സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗ് എടുക്കുന്നതും ബില്‍ തയ്യാറാക്കി നല്‍കുന്നതും ഒരു ബില്ലിംഗ് സൈക്കിള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
read also : Search വൈദ്യുത ബില്‍ കര്‍ഷകന് ലഭിച്ച ഒരു മാസത്തെ വൈദ്യുത ബില്‍ ആരെയും ഞെട്ടിക്കും
ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാനുള്ള തീയതി 31.01.2019 വരെ നീട്ടി നല്‍കിയിട്ടുണ്ട്. ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നല്‍കാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന റീ – കണക്ഷന്‍ ഫീസും സര്‍ചാര്‍ജും ഒഴിവാക്കാനും തീരുമാനിട്ടുണ്ട്.
Post Your Comments