Latest NewsKerala

രാജ്യത്തിന്റെ ആഭ്യന്തര വളർച്ച മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കിൽ

ഇന്ത്യന്‍ സാമ്പത്തിക മേഖല അതിവേഗം കരകയറുന്നു എന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

ന്യൂഡൽഹി: രാജ്യത്തിന്‍റെ അഭ്യന്തര വളര്‍ച്ച നിരക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏറ്റവും കൂടിയ നിരക്കിൽ. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള പാദത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നു. ജിഎസ്ടി നടപ്പിലാക്കിയതും, നോട്ട് നിരോധനവും ഏല്‍പ്പിച്ച തിരിച്ചടിയില്‍ നിന്നും ഇന്ത്യന്‍ സാമ്പത്തിക മേഖല അതിവേഗം കരകയറുന്നു എന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

കാര്‍ഷിക വളര്‍ച്ച നിരക്ക് 5.3 ശതമാനമാണ്. രാജ്യത്തിലെ ഉത്പാദന നിരക്കില്‍ വന്‍ വളര്‍ച്ചയാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.ഉല്‍പ്പാദന മേഖല, വൈദ്യുതി, നാച്വുറല്‍ ഗ്യാസ്, ജലവിതരണം, നിര്‍മ്മാണമേഖല എന്നിവയില്‍ ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് രാജ്യത്തിന്‍റെ രണ്ടാം പാദ വളര്‍ച്ച എട്ടിന് മുകളിലേക്ക് എത്താന്‍ സഹായിച്ചത്.

ഉത്പാദന മേഖല 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി . കഴിഞ്ഞ വർഷം ഇതേസമയത്ത് നെഗറ്റീവ് വളർച്ചയായിരുന്നു ഉത്പാദന മേഖലയിൽ രേഖപ്പെടുത്തിയത്.2016 ലെ ജനുവരി- മാര്‍ച്ച്‌ പാദത്തില്‍ രേഖപ്പെടുത്തിയ 9.2 ശതമാനമെന്നതിന് ശേഷമുളള ഉയര്‍ന്ന നിരക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button