Latest NewsInternational

കടല്‍ത്തീരത്ത് പ്രേത കപ്പല്‍; നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന്‍ കപ്പല്‍ ആശങ്കയുയര്‍ത്തുന്നു

യാങ്കോണ്‍ പോലീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയത്

യാങ്കോണ്‍: കടല്‍ത്തീരത്ത് പ്രേത കപ്പല്‍, നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന്‍ കപ്പല്‍ ആശങ്കയുയര്‍ത്തുന്നു. മ്യാന്‍മാര്‍ യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് സമീപം നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സാം രത്‌ലുങ്കി പിബി 1600 എന്ന കപ്പല്‍ കണ്ടെത്തിയിരിക്കുന്നത്. യാങ്കോണ്‍ പോലീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയത്.

Also Read : 5,800 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ഭീമന്‍ മഞ്ഞുമല കടലിലേയ്ക്ക് : സംഭവിയ്ക്കാന്‍ പോകുന്നതിനെ കുറിച്ച് ഭയപ്പെട്ട് ലോകം

2001ല്‍ നിര്‍മിച്ചെന്നു കരുതപ്പെടുന്ന കപ്പലിന് 177 മീറ്റര്‍ നീളമുണ്ട്. ഇന്തോനേഷ്യന്‍ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മ്യാന്‍മര്‍ നാവികസേനയും അന്വേഷണം ആരംഭിച്ചു. മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പല്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പോലീസ് വിവരം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button