തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്. രുവനന്തപുരത്ത‌് ഒരു ലിറ്റര്‍ ഡീസലിന‌് 75.22 രൂപയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കെ അടുത്ത രണ്ടാഴ‌്ചയ‌്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയോളം ഇനിയും വര്‍ധിപ്പിക്കുമെന്നാണ‌് എണ്ണ കമ്പനി അധികൃതരുടെ മുന്നറിയിപ്പ്.വ്യാഴാഴ‌്ച രാത്രി ഡീസല്‍ ലിറ്ററിന് 29 പൈസയും പെട്രോളിന‌് 22 പൈസയുമാണ‌് വര്‍ധിച്ചത‌്. ഇതോടെ പെട്രോളിന‌് 81.66 രൂപയായി. വ്യാഴാഴ‌്ച അര്‍ധ രാത്രി നിലവില്‍വന്ന വിലവര്‍ധനയോടെ കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ഡീസലിന്റെ വില ലിറ്ററിന‌് 3.05 രൂപയും പെട്രോള്‍ വില 3.13 രൂപയും വീതമാണ‌് കൂടിയത‌്.
ALSO READ: ഈ വിഭാഗത്തിൽപെട്ടവർക്ക് യുഎഇയിൽ സൗജന്യ പെട്രോൾ സേവനം
Post Your Comments