ന്യൂഡൽഹി : യാത്രക്കാരന് വിമാനത്തില്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചതായി പരാതി. ഡൽഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ എല്‍ 102 വിമാനത്തിലാണ് സംഭവമുണ്ടായത്.യാത്രക്കാരിയുടെ മകള്‍ ഇന്ദ്രാണി ഘോഷ് ഇത് ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും എയര്‍ ഇന്ത്യയേയും മെന്‍ഷന്‍ ചെയ്തായിരുന്നു ഇന്ദ്രാണിയുടെ ട്വീറ്റ്.
തന്റെ അമ്മ ഓഗസ്റ്റ് മൂപ്പതാം തീയതി എയര്‍ ഇന്ത്യയില്‍ തനിച്ച് യാത്ര ചെയ്തപ്പോള്‍ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഒരു യാത്രക്കാരന് അമ്മയുടെ സീറ്റിന് മുമ്പിലെത്തി പരസ്യമായി സീറ്റിലേക്ക് മൂത്രമൊഴിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും ഇന്ദ്രാണി ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഉത്തരവിട്ടിട്ടുണ്ട്.
@sureshpprabhu @SushmaSwaraj @airindiain 30thAug AI102 JFK to Delhi, seat36D. My mother traveling alone had to face extreme shock and trauma when a drunk passenger post dinner service fumbled across to her seat removed his pants and urinated on her seat! Please lookinto urgently
— Indrani Ghosh (@indranidreams) August 31, 2018
Post Your Comments