Latest NewsNewsInternationalSports

കണ്ണിനു പരിക്ക്; വികാസ് കൃഷ്ണൻ ബോക്സിങ് സെമിഫൈനലിൽ നിന്നും പിന്മാറി

ഇതോടെ വികാസിനു വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും

ജാക്കർത്ത : കൺപോളക്ക് ഏറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ബോക്സിങ് താരം വികാസ് കൃഷ്ണൻ സെമി ഫൈനൽ മത്സരത്തിൽ നിന്നും പിന്മാറി. ഇതോടെ വികാസിനു വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തിൽ ആയിരുന്നു വികാസ് മത്സരിച്ചിരുന്നത്.

മുൻപ് നടന്ന മത്സരങ്ങളിൽ വികാസിന്റെ കണ്ണിനു പരിക്കേറ്റിരുന്നു. മെഡിക്കൽ ചെക്ക് അപ്പിൽ വികാസ് അൺഫിറ്റ് ആണെന്നും തെളിഞ്ഞു. കസാഖിസ്ഥാന്റെ അമൻഖൂൽ അഭിൽഖാൻ ആയിരുന്നു സെമിയിൽ വികാസിന്റെ എതിരാളി. പരിക്കേറ്റ് പുറത്തായെങ്കിലും ഒരു ചരിത്രം കുറിച്ചാണ് വികാസ് പോകുന്നത്. തുടർച്ചയായി 3 ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്സർ എന്ന റെക്കോർഡ് ആണ് വികാസ് സ്വന്തം ആക്കിയത്. 2010 ൽ സ്വർണവും 2014 ൽ വെങ്കലവും വികാസ് നേടിയിരുന്നു.

പ്രീ ക്വാർട്ടർ മത്സരത്തിൽ ആണ് ആദ്യം പരിക്ക് ഏൽക്കുന്നത്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരിക്കിന്റെ ആഘാതം കൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button