International

ഈ പഴം ദിവസം ഒരെണ്ണം കഴിക്കൂ… 21,000 രൂപയോളം നേടൂ..

കാലിഫോർണിയയിലെ ഒരു യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ പഠനത്തിനായി ആളുകളെ ക്ഷണിച്ചിരിക്കുന്നത്

വണ്ണം കുറയ്ക്കാൻ അവോക്കാഡോ കഴിക്കുന്നത് ഉപകരിക്കുമോ എന്ന് കണ്ടെത്താനുള്ള പഠനത്തിൽ സഹായിക്കുന്നവർക്ക് 21,000 രൂപയോളം നേടാനാവസരം. ആറ് മാസത്തേക്ക് ദിവസം ഒരു അവോക്കാഡോ വീതമോ അല്ലെങ്കിൽ മാസം രണ്ട് അവോക്കാഡോ വീതമോ ഇതേ കാലയളവിൽ കഴിച്ചാൽ മതിയാകും. കാലിഫോർണിയയിലെ ഒരു യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ പഠനത്തിനായി ആളുകളെ ക്ഷണിച്ചിരിക്കുന്നത്.

Read also: പ്രമേഹം ഉണ്ടാകാൻ ഇതും ഒരു കാരണമെന്ന് പഠനങ്ങൾ

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ അവോക്കാഡോയ്ക്ക് കഴിയുമോ എന്നും കണ്ടുപിടിക്കാനുള്ള ശ്രമം ഈ പഠനത്തിൽ നടത്തുന്നുണ്ട്. പഠനത്തിൽ പങ്കെടുക്കുന്നവരുടെ എംആർഐ സ്‌കാനിങ് മറ്റ് ആരോഗ്യസംബദ്ധമായ പരിശോധനകൾ എന്നിവ സൗജന്യമായി യൂണിവേഴ്‌സിറ്റി അധികൃതർ തന്നെ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button