ഷാർജ: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച നാല് പേരെ ഷാർജ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടു കൂടെ ആക്രമിക്കുക, സ്ഥിരമായ ചലനശേഷിയില്ലാതാക്കുക എന്നുള്ള കുറ്റങ്ങളാണ് ഇവർക്ക് മേൽ ആരോപിച്ചിരിക്കുന്ന കുറ്റം. കഴിഞ്ഞ ഏപ്രിലിൽ ഇതേ നാലംഗ സംഘം മറ്റൊരു യുവാവുമായും വാക്കുതർക്കത്തിലും കൈയ്യാങ്കളിയിലും ഏർപ്പെട്ടിരുന്നു.
Also Read: ആകാശത്ത് 2 അടിയോളം നീളം വരുന്ന തീഗോളം: ലോകാവസാനത്തിന് മുന്നോടിയെന്ന് നാട്ടുകാര്
ഈ നാല് പേരിൽ ഒരാൾ ആക്രമിക്കപ്പെട്ട യുവാവിന്റെ പുറകിൽ കുത്തുകയായിരുന്നു. ഇത് അയാൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇയാളുടെ ശരീരമാസകാലം മുറിവുകളുണ്ട് . പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചു. ആക്രമിക്കപ്പെട്ടവരുടെ വാദം കേൾക്കുന്നത് കോടതി മാറ്റിവെച്ചിരിക്കുകയാണ്.
Post Your Comments