തിരുവനന്തപുരം•വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്.
കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു. ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുതെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്കി.
സോഷ്യല്‍ മീഡിയ ഭിന്നിക്കാനുള്ളതല്ല. ഒന്നിക്കാനുള്ളതാണെന്നും കേരള പോലീസ് ഓര്‍മ്മപ്പെടുത്തി. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട സൈബര്‍ സെല്ലുകള്‍ നടപടി തുടങ്ങിക്കഴിഞ്ഞതായും കേരള പോലീസ് അറിയിച്ചു.
Post Your Comments