കാസര്‍ഗോഡ്: എഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമൂഹത്തെ ഞെട്ടിച്ച പീഡന വിവരങ്ങള്‍ സമൂഹമറിയുന്നത്. ഇപ്പോള്‍ യുവഡോക്ടറായ പ്രതി അന്ന് തന്റെ ട്യൂഷന്‍ സെന്റെറിലെ 13 ഓളം വിദ്യാര്‍ത്ഥിനികളെ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയടക്കം ലൈഗിംക പീഡനത്തിനിരായാക്കിയെന്നതായിരുന്നു വാര്‍ത്ത.
2012 ലാണ് കേസിനാസ്പദമായ സംഭവം, അന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുകയായിരുന്നു പ്രതിയായ ഡോ.മുഹമ്മദ് അഷ്‌കര്‍ (28). ഒപ്പം കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും അജനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപവും അഷ്‌കര്‍ ട്യൂഷന്‍ സെന്റെര്‍ നടത്തിയിരുന്നു ഇതില്‍ കാഞ്ഞങ്ങാട് സെന്റെറില്‍ പഠിക്കാനെത്തിയ 17 കാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അഷ്‌കര്‍ അഴിക്കുളളിലായത്. സാധാരണ രീതിയില്‍ കുട്ടികള്‍ ട്യൂഷന്‍ പഠിക്കാന്‍ എത്തി യാതൊരു കുഴപ്പവുമില്ലാതെ പോകുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം സെന്റെറില്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടി സ്‌കൂള്‍ അസ്ലംബ്ലി സമയത്ത് തലകറങ്ങി വീണു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് യുവഡോക്ടറായ ട്യൂഷന്‍ക്ലാസ് അദ്ധ്യാപകന്‍ നടത്തിയ പീഡനവിവരങ്ങള്‍ പുറം ലോകമറിയുന്നത്.
പിന്നീടുളള അന്വേഷണത്തില്‍ 13 ഓളം പെണ്‍കുട്ടികള്‍ ട്യൂഷന്‍ സെന്റെറില്‍ ഇതേ അനുഭവം ഉണ്ടായതായി അവര്‍ ലൈംഗിക പീഡനത്തിനിരയായതായും പരാതിയുയര്‍ന്നു. നാട്ടുകാരടക്കം രംഗത്ത് വന്നതോടെ സംഭവം ചര്‍ച്ചാവിഷയമായി എന്നാല്‍ മാനം ഭയന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളാരും പോലീസില്‍ പരാതി നല്‍കിയില്ല. അവസാനം ഹൊസ്ദുര്‍ഗ് സി.ഐ യായിരുന്ന കെ.വി. വേണുഗോപാല്‍ സ്വമേധയാ കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പ്രതി തടിയൂരുന്നതിനായി തന്റെ പേരില്‍ കള്ളക്കേസാണ് കെട്ടിച്ചമച്ചതെന്നും പറഞ്ഞ് ഹൈക്കോടതിയില്‍ കേസ് നല്‍കി അതുകൊണ്ടും പ്രതി അടങ്ങിയില്ല. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് പ്രലോഭനങ്ങള്‍ നല്‍കുകയയും അവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം പേടിച്ചരണ്ട പെണ്‍കുട്ടികളും അവരുടെ കുടുംബവും കേസില്‍ നിന്ന് പിന്‍മാറി.
Also Read : സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പും പീഡനവും : കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
എന്നാല്‍ അന്ന് ഒരു പെണ്‍കുട്ടി മാത്രം ഇതിലൊന്നും അടിപതറാതെ ധൈര്യപൂര്‍വ്വം കുറ്റാന്വേഷകര്‍ക്കൊപ്പം നിലനിന്നു. ഈ കേസ് അന്വഷിച്ച പോലീസുകാര്‍ക്കെതിരെ കേസ് ചുമത്തി അന്വേഷണത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചെങ്കിലും പീഡനത്തിനിരയായ അന്ന് 17 വയസുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഉറച്ചതീരുമാനത്തിനു മുമ്പില്‍, തന്നെ നശിപ്പിച്ചവനെ അഴിക്കുളളിലാക്കുമെന്നനിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ആ പോലീസ് ഉദ്യോഗസ്ഥരും കേസില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ സത്യങ്ങള്‍ മുഴുവന്‍ തുറന്ന് പറഞ്ഞു. തുടര്‍ന്ന് കോടതി പ്രതിക്ക് 7 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും വിധിക്കുകയായിരുന്നു. പ്രതി വീണ്ടും ഹൊസ്ദുര്‍ എസ്. ഐ യുടെ അന്വോഷണം സുതാര്യമല്ലന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. കോടതി കേസ് ക്രൈം ഡിറ്റാച്ച്മെന്റെ് ഡി.വൈ.എസ്.പി. കെ.വി. രഘുരാമനെ കേസ് പുനരന്വോഷണത്തിന് ഏല്‍പ്പിച്ചു. അദ്ദേഹം കേസ് തുടര്‍അന്വേഷിക്കുകയും പീഡനം നടന്നത് സത്യമാണെന്ന് സ്വിരീകരിക്കുകയും കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി പ്രതിക്ക് 7 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയും വിധിച്ചിരിക്കുന്നത്. പിഴയീടാക്കാത്ത പക്ഷം 1 വര്‍ഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പീഡിപ്പിക്കുന്ന സമയത്ത് 17 വയസ് മാത്രമുണ്ടായിരുന്ന ആ പെണ്‍കുട്ടി പിന്നീട് പ്രതിയില്‍ നിന്ന് നേരിടേണ്ടി വന്നത് വലിയ വേദനപ്പെടുത്തലുകളായിരുന്നു. പെണ്‍കുട്ടിയുടെ സ്വന്തം നാടായ അമ്പലത്തറയില്‍ അവളെ അപകീര്‍ത്തിപ്പെടുന്ന വിധമുള്ള പോസ്റ്റുകള്‍ പതിച്ചും.നിരന്തരം കേസില്‍ നിന്ന് പിന്‍മാറാന്‍ മാനസികമായി പീഡിപ്പിച്ചിട്ടും പിന്‍മാറാതെ പിടിച്ചുനിന്ന ആ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മാനസികമായ കരുത്താണ് പ്രതിയെ ജയിലഴികളിലെത്തിച്ചത്.
കാസര്‍കോഡ് അഡീ.ജില്ലാ സെഷന്‍ കോടതി (1) ലെ ജഡ്ജ് ശശികുമാറാണ് പ്രതിയായ ഡോ.മുഹമ്മദ് അഷ്‌കറിന്(28) ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ണൂര്‍ സെന്റെര്‍ ജയിലിലേയ്ക്ക് മാററും. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ ഹാജരായി.
Post Your Comments