മറ്റു ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി വിവോയുടെ കിടിലന്‍ ഫോണായ വിവോ വി11 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 2018 സെപ്തംബര്‍ 6നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇതിന് മുൻപ് ഇറങ്ങിയ ഫോണുകളെ പോലെ തന്നെ വിവോയുടെ ഈ ഫോണിനും ഇന്‍ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് ടെക്നോളജിയാണ്. എന്നാല്‍ ഇത്തവണ മികച്ച പെർഫോമൻസിനായി 4-ാം ജനറേഷന് ഇന്‍-ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സ്കാനര്‍ ആണ് ഫോണിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
Also Read: ഫോണുകളുടെ വില കുത്തനെ കുറച്ച് വിവോ
കൂടാതെ വിവോ വി11ല്‍ പ്രോയില്‍ ഡ്യുവല്‍-എഞ്ചിന് ഫാസ്റ്റ് ചാര്‍ജ്ജിംഗ് സവിശേഷതയും ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 660 AIE പ്രോസസറുമുണ്ട്. ഡ്യുവല്‍-പിക്സല്‍ റിയര്‍ ക്യാമറയില്‍ എത്തുന്ന ഈ ഫോണിലൂടെ ആരേയും ആകര്‍ഷിക്കുന്ന മികച്ച ഇമേജുകള്‍ എടുക്കാം. വിവോയുടെ മറ്റു ഫോണുകളായ വിവോ X21, വിവോ നെക്സ് എന്നീ ഫോണുകളിലും ഇതേ ക്യാമറ ടെക്നോളജി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
Post Your Comments