ഭീകരപ്രവർത്തനത്തിനായി പണം സ്വീകരിച്ച കേസിൽ ഹിസ്ബുള്‍ മുജാഹിദീന്‍ മേധാവി സലാഹുദ്ദിന്റെ മൂത്ത മകൻ ഷക്കീല്‍ യൂസഫിനെ ദേശിയ അന്വേഷണ ഏജൻസി അറസ്റ് ചെയ്തു. 2011 ലാണ് സംഭവം. ശ്രീനഗറിലെ ഷേര്‍ ഐ കാഷ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മെഡിക്കൽ അസിറ്റന്റായി ജോലി ചെയ്യുകയായിരുന്നു ഷകീൽ.
സിആർപിഎഫും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീനഗറിലെ രംബാഗ് മേഖലയില്‍ നിന്നുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാകിസ്ഥാനിൽ നിന്നും ഡൽഹി വഴി ഭീകരപ്രവർത്തനത്തിന് ഹവാല പണം കടത്തി എന്നാണ് ഇയാൾക്ക് നേരെയുള്ള ആരോപണം. കഴിഞ്ഞ വര്ഷം ഇയാളെ എൻഐഎ ചോദ്യം ചെയ്തിരുന്നു.
2011 ലാണ് എൻഐഎ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ 2017 ൽ സായിദ് സലാഹുദിന്റെ മറ്റൊരു പുത്രനായ യീദ് ഷഹീദ് യൂസഫിനെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പണമിടപാട് കമ്പനിയിൽ നിന്നുമാണ് ഇയാൾ പണം വാങ്ങിയതെന്ന് എൻഐഎ പറയുന്നു.
Post Your Comments