Latest NewsIndia

ലയനവുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐയുടെ പുതിയ നീക്കം

കിട്ടാകടത്തിന്റെ പിടിയില്‍ ഉലയുന്ന രാജ്യത്തെ ബാങ്കുകള്‍ക്ക് സ്വകാര്യ മേഖലകളിലെ മത്സരവും തിരിച്ചടികള്‍ നല്‍കുന്നുണ്ട്

ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ ലയന സാധ്യതയുള്ളവയെ കണ്ടെത്താന്‍ റിസര്‍വ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 21 പൊതു മേഖലാ ബാങ്കുകളില്‍ നിന്നാണ് ഇവ കണ്ടത്തേണ്ടത്. ലയനത്തിലൂടെ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള കേന്ദ്ര നയത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.

ALSO READ:എസ്ബിഐ കറന്‍സി ചെസ്റ്റുകള്‍ പൂട്ടുന്നു:കാരണങ്ങള്‍ ഇവയൊക്കെ

കിട്ടാകടത്തിന്റെ പിടിയില്‍ ഉലയുന്ന രാജ്യത്തെ ബാങ്കുകള്‍ക്ക് സ്വകാര്യ മേഖലകളിലെ മത്സരവും തിരിച്ചടികള്‍ നല്‍കുന്നുണ്ട്. അനന്തര ഫലമായി പൊതുമേഖലാ ബാങ്കുകളുടെ വിപണി വിഹിതവും ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് തടയാന്‍ പൊതുമേഖലാ ബാങ്കുകളുടെ സംയോജനം ആവശ്യമാണെന്ന് ബാങ്ക് ഓഫ് ബറോഡയുടെ ചെയര്‍മാനായിരുന്ന രവി വെങ്കടേശന്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button