KeralaLatest NewsNews

പ്രളയം മനുഷ്യ നിർമിതം, സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: കെ എം മാണി

ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച് കാര്യമായ വിലയിരുത്തലുകളോ ആലോചനകളോ ഉണ്ടായില്ലെന്നും മാണി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിഴുങ്ങിയ പ്രളയം മനുഷ്യ നിർമ്മിതം ആണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. ഇതിനു കാരണക്കാരായ സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും മാണി കൂട്ടിച്ചേർത്തു. ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച് കാര്യമായ വിലയിരുത്തലുകളോ ആലോചനകളോ ഉണ്ടായില്ലെന്നും ഡാം മാനേജ്മെന്റ് ഇതിൽ പൂർണമായി പരാജയപെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.

കോടി കണക്കിന് രൂപയുടെ നഷ്ടം ആണ് കാർഷിക മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. സർക്കാർ കാർഷിക മേഖലയെ സഹായിക്കണമെന്നും കാർഷിക കടങ്ങൾ എഴുതി തള്ളണം എന്നും കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button