ആറ്റിങ്ങല്‍: ഭര്‍ത്താവ് ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ തലയില്‍ നിലവിളക്കുകൊണ്ടടിച്ചു പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ആറ്റിങ്ങല്‍ അയിലം മൂലയില്‍ വീട്ടില്‍ ശാലിനിയെ (32) ഭര്‍ത്താവ് ബിജു (38) നിലവിളക്കുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചത്. ശാലിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച ശാലിനി രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു.
ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിനെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ബിജുവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുന്നു. ആശുപത്രിയില്‍ കഴിയുന്ന ശാലിനിയുടെ ആരോഗ്യ വിവരങ്ങള്‍ ഒന്നും ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments