ഒരു നിമിഷമെങ്കിലും കണ്ണുനിറയാതെ ഈ വിഡിയോ കണ്ടുതീർക്കാനാവില്ല. വിഡിയോ അവസാനിക്കുമ്പോഴേക്കും ലെസ്റ്റർ എന്ന കുഞ്ഞനിയൻ നമുക്കും ഏറെ പ്രിയങ്കരനാകും. അവന്റെ അകാല വിയോഗത്തെക്കുറിച്ചോർക്കുമ്പോൾ നമ്മുടെയും കണ്ണിൽ നീരണിയും.ചാച്ചന്റെ വിവാഹം നടന്നു കാണാൻ ഏറെ കൊതിച്ച ലെസ്റ്റർ ഇന്നീ ഭൂമിയിലില്ല. കൊല്ലം സ്വദേശിയായ ലെസ്റ്റർ തന്റെ ജീവിതകഥ പറയുന്നതാണ് വിഡിയോയിലെ പ്രമേയം..അച്ഛനും അമ്മയും ചാച്ചനും ( ഏട്ടൻ) അടങ്ങുന്ന കുടുംബത്തിലുണ്ടായ സംഭവങ്ങളാണ് അവൻ പറയുന്നത്.
ലെസ്റ്ററിന്റെ സഹോദരൻ ലാഷ്ലിയുടെയും ഹരിതയുടെയും വിവാഹക്ഷണക്കത്ത് വിഡിയോയ്ക്കു പിന്നിൽ ഒരു കഥയുണ്ട്. വ്യത്യസ്ത മതക്കാരായ ഇവരെ ഒന്നിപ്പിക്കാൻ അനിയൻ ലെസ്റ്റർ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.വീട്ടുകാർ എതിർത്തപ്പോൾ അവരെ ഒന്നിപ്പിക്കാൻ മുൻകൈയെടുത്തത് ലെസ്റ്ററാണ്. പക്ഷേ ചേട്ടനും ചേട്ടത്തിയമ്മയും ഒന്നിച്ചപ്പോഴോ അത് കാണാൻ നിക്കാതെ അവൻ മരണത്തിനു കീഴടങ്ങി.
ഒന്നരവർഷം മുൻപ് ലെസ്റ്റർ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.ലാഷ്ലിയുടെയും ഹരിതയുടെയും സേവ് ദ് ഡേറ്റ് വിഡിയോയിൽ തന്റെ ജീവിതകഥ പറയുന്ന ലെസ്റ്ററിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം:
Post Your Comments