കാഞ്ഞങ്ങാട് : ഡോ മുഹമ്മദ് അഷ്കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെയായിരുന്നു. ലൈംഗികബന്ധം തെറ്റല്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. കാഞ്ഞങ്ങാട് കേന്ദ്രമാക്കി നടത്തിയിരുന്ന ചാപ്റ്റര്‍ ട്യൂഷന് സെന്ററിന്റെ മറവിലാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ചിരുന്നത്.
സുമുഖനും കാണാന്‍ സുന്ദരനും എം ബി ബി എസ് വിദ്യാര്‍ത്ഥിയുമായിരുന്ന അഷ്ക്കര്‍ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് പ്രധാനമായും ട്യൂഷന് സെന്ററില്‍ വെച്ച് വലയില്‍ വീഴ്ത്തിയത്. ബയോളജി ക്ലാസില്‍ ശരീര ഭാഗങ്ങളുടെ ഘടനയും മറ്റ് കാര്യങ്ങളും വാചാലനായി സംസാരിക്കുകയും ലൈംഗിക ബന്ധം നടത്തുന്നത് തെറ്റല്ലെന്നും ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ചത്. സമ്പന്ന കുടുംബത്തിലം അംഗമായതിനാലും എം ബി ബി എസ് വിദ്യാര്‍ത്ഥിയായതും കൊണ്ട് പ്രണയം നടിച്ചും പെണ്‍കുട്ടിയെ അഷ്ക്കര്‍ തന്റെ ട്യൂഷന് സെന്ററില്‍ വെച്ച് പീഡിപ്പിച്ചിരുന്നു.
read also : ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം
13 ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് സൂചനകള്‍ പുറത്തു വന്നിരുന്നതെങ്കിലും അഞ്ച് കേസുകളാണ് 2013 ല്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു പെണ്‍കുട്ടി അസംബ്ലിക്കിടെ തല കറങ്ങി വീണതോടെയാണ് പീഡന പരമ്പരയുടെ ചുരുളുകള്‍ അഴിഞ്ഞത്. ഇതേ തുടര്‍ന്ന് അഷ്ക്കറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥര്‍ തൊട്ട് പോലീസ് ഓഫീസറുടെ മകള്‍ വരെ അഷ്ക്കറിന്റെ കെണിയില്‍പെട്ടതായി വ്യക്തമാവുകയായിരുന്നു. പല പെണ്‍കുട്ടികളും പരാതി നല്കാന് മടിച്ചതിനാല്‍ പോലീസ് സ്വമേധയാ ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments