
ഡാമുകൾ ഒരുമിച്ച് തുറന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടിഎന്ന് സർക്കാറിന്റെ വാദം തള്ളിക്കൊണ്ട് ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ പറഞ്ഞു. സംസ്ഥാനത്തിന് നല്‍കിയത് റെഡ് അലര്‍ട്ടായിരുന്നുവെന്നും എം.രാജീവന്‍ വ്യക്തമാക്കി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ കനക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഇടുക്കി, പാലക്കാട് തുടങ്ങിയ മലയോര ജില്ലകളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെയും അറിയിച്ചിരുന്നു. ഇത് കൂടാതെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
മഴ മാത്രം പെയ്തിരുന്നെങ്കില്‍ ഇത്രയധികം വെള്ളം പൊങ്ങില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ പെയ്തത് മാത്രമല്ല ഡാമുകള്‍ തുറന്നതും പ്രളയത്തിന് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments