ജക്കാര്‍ത്ത: 48 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അര്‍പീന്ദര്‍ സിങ്ങ് സ്വര്‍ണം സ്വന്തമാക്കിയത്. 16.77 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍പീന്ദര്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയെടുത്തത്.
Also Read : ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളി
ട്രിപ്പിള്‍ ജമ്പില്‍ 16.62 മീറ്റര്‍ താണ്ടിയ ഉസ്‌ബെക്കിസ്ഥാന്‍ താരം റുസ്ലാന്‍ കുര്‍ബാനോവ് വെള്ളിയും 16.56 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷു കാവോ വെങ്കലവും നേടി. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് 75 കി.ഗ്രാമില്‍ വികാസ് കൃഷ്ണനും ലൈറ്റ് ഫ്‌ളൈവെയ്റ്റ് 49 കി.ഗ്രാമില്‍ അമിത്കുമാറും സെമിയിലെത്തിയതോടെയാണ് ഇന്ത്യ രണ്ട് മെഡലുകള്‍ ഉറപ്പിച്ചു.സ്‌കാഷില്‍ ചൈനയെ 3-0ന് തകര്‍ത്ത് സെമിയില്‍ കടന്ന ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീമും മെഡല്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലാണ്.
Post Your Comments