ഉത്തരാഖണ്ഡ്:കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ജീവനുള്ളതിനെയെല്ലാം രക്ഷപ്പെടുത്താമുള്ള ശ്രമങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. അതിനുശേഷം തെക്ക്, വടക്ക് സംസ്ഥാനങ്ങളിലും പ്രളയമുണ്ടായി. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രളയം നാശം വിതച്ചു. ഇതേ സമയം ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ കവിഞ്ഞൊഴുകുന്ന യമുനയിലൂടെ ഒഴുകിപ്പോയ കുതിരയെ അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന. അതി ശക്തമായ ഒഴുക്കില്‍ നില കിട്ടാതെ ഒഴുകിയ കുതിരയെ കയറുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
ഉത്തരാഖണ്ഡിന്റെ ഭൂമി ശാസ്ത്ര ഘടനയനുസരിച്ച് നദിയ്ക്കു ചുറ്റുമുള്ള പാറക്കെട്ടുകളും, തോരാതെ പെയ്ത മഴും വളരെയധികം വെല്ലുവിളികളാണ് സേനയ്ക്ക് ഉണ്ടാക്കിയത്. എന്നാല്‍ ഇത്രയധികം വെല്ലുവിളികള്‍ നേരിട്ടിട്ടും കുതിരയെ സേന രക്ഷപ്പെടുത്തി. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം:-
#WATCH: A team of SDRF (State Disaster Response Force) rescues a horse from river Yamuna in Uttarkashi’s Syana Chatti. #Uttarakhand (27.08.2018) pic.twitter.com/I2FAASOLyx
— ANI (@ANI) August 28, 2018
കേരളത്തില്‍ പ്രളയമുണ്ടായ സമയത്തില്‍ പുഴയില്‍ അകപ്പെട്ടുപോയ ആനയെ ഡാമിന്റെ ഷട്ടറുകള്‍ അടച്ച് രക്ഷപ്പെടുത്തിയിരുന്നു.
ALSO READ:കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഗര്‍ഭിണിയെ രക്ഷപ്പെടുത്തി
Post Your Comments