ദുബായ്•യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. അബുദാബി രാജകുടുംബത്തിലെ ഷെയ്ഖ് ഖാലിദ് ബിന്‍ മൊഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് ആണ് വരന്.
ആഗസ്റ്റ് 24 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. ഇരുവരുടെയും വിവാഹ നിശ്ചയം.
വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശംസകളുമായി രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ബ്രിട്ടിഷ് റോയല്‍ അക്കാദമിയില്‍ നിന്നും ബിരുദം നേടിയുള്ള ഷെയ്ഖ് ഖാലിദിന് പരിശീലന കോഴ്സില്‍ വിശിഷ്ടമായ പ്രകടനം കാഴ്ച വച്ചതിന് മേജര്‍ ജനറല്‍ ദിവാന് മിസ്രി ചന്ദ് പ്ലാറ്റൂന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇരുവരുടെയും വിവാഹം എന്നാണെന്ന് വ്യക്തമല്ല.
Post Your Comments