CinemaLatest NewsBollywoodNewsEntertainment

ആർ കെ ഫിലിം സ്റ്റുഡിയോ ഇനി ഓർമ്മ; സ്റ്റുഡിയോ വിൽക്കുന്നതായി കപൂർ കുടുംബം പ്രഖ്യാപിച്ചു

ഇന്ത്യൻ സിനിമയിൽ ഒരു നിർണായക സ്ഥാനം ഉള്ള ഇടം ആയിരുന്നു മുംബൈയിലെ ആർ കെ സ്റ്റുഡിയോ. ബോളിവുഡ് ഇതിഹാസമായ രാജ്‌കപൂർ സ്ഥാപിച്ചതാണ് ഈ സ്റ്റുഡിയോ. ഒരുകാലത്ത് ഹിന്ദി സിനിമകളുടെ വിജയത്തിന്റെ ഒരുത്തി അഭിഭാജ്യ ഘടകമായും സ്റ്റുഡിയോ അറിയപ്പെട്ടു.

‘ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാൽ നന്നായി ആലോചിച്ചാണ് ഈ തീരുമാനം’ ഉടമകളിലൊരാളായ ഋഷി കപൂർ പറഞ്ഞു.

കഴിഞ്ഞ വര്ഷം ഒരു ഡാൻസ് റിയാലിറ്റി ഷോക്കിടെ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ ഉണ്ടായിരുന്നു. ഒരുപാട് സാധനങ്ങൾ കത്തി നശിച്ചു. പഴയകാല സിനിമകളുടെ വസ്തുക്കൾ ആയിരുന്നു കൂടുതലും. പുതുക്കി പണിയുന്നത് വൻ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കും. അതിനൊപ്പം തന്നെ വസ്തുവകകളിൽ തർക്കം ഉണ്ടാകാം എന്നും കണക്കു കൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button