NewsIndia

ഏകാന്തതയിൽ ഒറ്റപ്പെട്ടവർക്ക് വാടകയ്ക്ക് ഒരു ബോയ്‌ഫ്രണ്ട്

ആർഎബിഎഫിന്‍റെ ഒഫിഷ്യൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്‌താൽ മാത്രമേ ബോയ്ഫ്രണ്ടിനെ ലഭിക്കുകയുള്ളൂ

വിഷാദ രോഗത്താല്‍ വളയുന്നവരെ ആശ്വസിപ്പിക്കാൻ വാടകയ്ക്ക് ബോയ്ഫ്രണ്ടിനെ ലഭിക്കും. മുംബൈ സ്വദേശിയായ കുഷാൽ പ്രകാശാണ് ഇതിനായി ‘റെന്‍റ് എ ബോയ്ഫ്രണ്ട്’ (RABF) എന്ന ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു ഡേറ്റിങ് സൈറ്റല്ലെന്നും സൗഹൃദമാണിവിടെ നല്‍കുന്ന സേവനമെന്നും കുഷാൽ വ്യക്തമാക്കുന്നു. മണിക്കൂറിനാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

Read also: ആക്രമണങ്ങൾ കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന് ബിജെപി എംഎൽഎ

ആർഎബിഎഫിന്‍റെ ഒഫിഷ്യൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്‌താൽ മാത്രമേ ബോയ്ഫ്രണ്ടിനെ ലഭിക്കുകയുള്ളൂ. മീറ്റിംഗിനുള്ള സ്ഥലവും ഉപഭോക്താവ് രജിസ്റ്റർ ചെയ്യണം. സെലിബ്രിറ്റി, മോഡൽ, ആം ആദ്മി എന്നീ കാറ്റഗറികളില്‍ നിന്നും ഉപഭോക്താവിന് ബോയ്ഫ്രണ്ടിനെ തിരഞ്ഞെടുക്കാം. മോഡലുകൾക്ക് മണിക്കൂറിന് 2000 മുതൽ 3000 രൂപ വരെയും ബോയ്ഫ്രണ്ടിന് 1000 രൂപയിൽ താഴെയുമാണ് റേറ്റ്. സെലിബ്രിറ്റി ബോയ്ഫ്രണ്ടിന് വാടക അധികമാണ്.

വിഷാദരോഗത്തിന് അടിമപ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഓഗസ്റ്റിലാണ് ‘റെന്‍റ് എ ബോയ്ഫ്രണ്ടി’ന് തുടക്കം കുറിച്ചത്. ഡോക്ടർമാർ, ലൈഫ് കോച്ചുമാർ, മനശാസ്ത്രജ്ഞർ എന്നിവർക്കു കീഴിൽ പ്രത്യേക പരിശീലനം നേടിയവരാണ് ‘ബോയ്ഫ്രണ്ട്സ്’ ആയെത്തുക.

shortlink

Post Your Comments


Back to top button