മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോ അതിന്റെ അവസാനഘട്ടങ്ങളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയിലെ എലിമിനേഷനിൽ ഷോയിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ രഞ്ജിനി ഹരിദാസാണ് പുറത്തായത്. ബിഗ് ബോസില്‍ നിന്നും തനിക്ക് ലഭിച്ച അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി.
Read also: ഒരു സ്ത്രീയും പേളിയെ പോലെ ആകരുതെന്ന് ബഷീർ; ബിഗ് ബോസ് ഹൗസിൽ വിവാദം പുകയുന്നു
‘ബിഗ് ബോസ് ഹൗസില്‍ 60 ദിവസം താമസിച്ചതിനുശേഷം ഞാന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും നന്ദി. ലോകത്തെ തന്നെ എടുത്തു പറയാവുന്ന തരത്തിലുള്ള ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റ് ആണ് ബിഗ് ബോസ്. ഞാന്‍ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു. പരീക്ഷണത്തില്‍ എങ്ങനെ അതിജീവിക്കും, ഞാനെന്ന വ്യക്തിയെ മാറ്റണമോ, ആരാണ് യഥാര്‍ഥ ‘ഞാന്‍’ എന്നൊക്കെ കണ്ടുപിടിക്കണമെന്നായിരുന്നു എനിക്ക്. അതിനുള്ള ഉത്തരം എനിക്ക് ലഭിച്ചു ഷോയുടെ ഈ ഘട്ടത്തില്‍ രഞ്ജിനി പുറത്തിറങ്ങേണ്ടിയിരുന്നോ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ ഒരു നല്ല മത്സരാര്‍ഥിയായിരുന്നു ഞാന്‍. ഇപ്പോള്‍ അവിടെ അവശേഷിക്കുന്ന മത്സരാര്‍ഥികളെ നോക്കുമ്പോൾ എനിക്കും അത് തോന്നുന്നുണ്ട്. പ്രേക്ഷകര്‍ വോട്ട് ചെയ്തത് അങ്ങനെയാണെങ്കില്‍ നമുക്ക് എതിരൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ പങ്കെടുത്ത അറുപത് ദിനങ്ങളുടെ 24 മണിക്കൂര്‍ നിങ്ങള്‍ എങ്ങനെയാണ് കണ്ടതെന്ന് എനിക്കറിയില്ല. കുറേ ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു. അത് കാണണമെന്നും ചിരിക്കണമെന്നും രഞ്ജിനി പറയുകയുകയുണ്ടായി.
Post Your Comments