അബുദാബി•സെപ്റ്റംബറിലെ യു.എ.ഇ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.59 ദിര്‍ഹമാണ് ഇപ്പോഴത്തെ വില. ആഗസ്റ്റില്‍ ഇത് 2.57 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.48 ദിര്‍ഹമായി. കഴിഞ്ഞമാസമിത് 2.46 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 ലിറ്ററിന് 2.4 ദിര്‍ഹമാണ് പുതുക്കിയ വില. കഴിഞ്ഞമാസം ഇതിന് 2.38 ദിര്‍ഹമായിരുന്നു.
ഡീസല്‍ ലിറ്റര്‍ 2.63 ദിര്‍ഹമായിരുന്നത് ഇപ്പോള്‍ 2.64 ദിര്‍ഹമായും വര്‍ദ്ധിച്ചു.
Post Your Comments