MollywoodLatest NewsCinemaNewsEntertainment

ദുരിതാശ്വാസ നിധിയിലേക്ക് നിവിൻ പോളിയുടെ 25 ലക്ഷം

എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം എന്നും പ്ര​ള​യക്കെടുതി നേ​രി​ടു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും നി​വി​ന്‍​ പ​റ​ഞ്ഞു

പ്രളയത്തിൽ നിന്നും കരകയറുന്ന കേരളീയർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി നടൻ നിവിൻ പോളി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് ഒപ്പം ആണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവിൻ തുക കൈമാറിയത്. പ്ര​ള​യ ദു​രി​ത​ത്തി​ല്‍​പ്പെ​ട്ട​വ​രെ കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ ഈ ​നാ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യമുണ്ടാകണമെന്ന് നിവിന്‍ അഭ്യര്‍ഥിച്ചു.

ദുരിതം ചുമ്മാക്കുന്നവരെ സഹായിക്കേണ്ട സമയം ആണിത്. എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം എന്നും പ്ര​ള​യക്കെടുതി നേ​രി​ടു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും നി​വി​ന്‍​ പ​റ​ഞ്ഞു. നേരത്തെ മലയാളത്തിലെ സൂപ്പർതാരങ്ങളും യുവ താരങ്ങളും സംഭാവന നൽകിയിരുന്നു. താരങ്ങളുടെ മാത്രം സംഭാവന കോടികൾ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button