തിരുവനന്തപുരം: പ്രളയ ശേഷം പുനര്‍നിര്‍മാണത്തിന് സഹായകമായി ഫെയ്സ്ബുക്കും ഗൂഗിളും രംഗത്ത്. കേരളത്തിന്റെ പ്രത്യേക ഭൂപടം തയാറാക്കാനുള്ള ‘ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്’ ശ്രമങ്ങളില്‍ സഹായവുമായാണ് ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും രംഗത്തെത്തിയിരിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാരും ഇത്തരം മാപ്പാണ് നിലവില്‍ ഉപയോഗിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ ഒഎസ്എം സംഘം മേധാവി ദൃഷ്ടി പട്ടേലിന്റെ നേതൃത്വത്തില്‍ ഈ വിവരശേഖരം കൈമാറി. മൈക്രോസോഫ്റ്റ് മാപ്പിങ് സംഘത്തിന്റെ തലവന്‍ ജുബല്‍ ഹാര്പ്സ്റ്റെറും സംഘവും മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ഇടുക്കി, ആലപ്പുഴ ജില്ലകളുടെ മാപ്പിങ് നടത്തുന്നുണ്ട്. സ്വതന്ത്ര പ്ലാറ്റ്ഫോമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിലാണ് ഇരു കമ്പനികളും കേരളത്തിലെ റോഡുകള്‍, ജലാശയങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ അടയാളപ്പെടുത്തുന്നത്.
കേരളത്തിലെ 2.18 ലക്ഷം കിലോമീറ്റര്‍ റോഡില്‍ ഓപ്പണ്‍ സ്ട്രീറ്റ് പ്ലാറ്റ്ഫോമില്‍ ഇതുവരെ അടയാളപ്പെടുത്തിയിരിക്കുന്നത് വെറും 48,000 കിലോമീറ്റര്‍ മാത്രമായിരുന്നു. മലയാളി സന്നദ്ധപ്രവര്‍ത്തകരുടെ ആവശ്യം മൂലം ഫെയ്സ്ബുക്കിന്റെ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് (ഒഎസ്എം) സംഘം ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് മെഷീന് ലേണിങ് വഴി കേരളത്തിലെ എല്ലാ റോഡുകളും കഴിഞ്ഞ ദിവസം അടയാളപ്പെടുത്തി. ചിത്രങ്ങളില്‍ നിന്നു റോഡുകളും മറ്റും കംപ്യൂട്ടര്‍ സ്വയം കണ്ടെത്തുന്ന രീതിയാണു പിന്തുടര്ന്നത്. ഇതിനു മുന്‍പ് തായ്ലന്ഡില് മാത്രമാണു ഫെയ്സ്ബുക് സമാന മാപ്പിങ് നടത്തിയത്.
Post Your Comments