KeralaLatest News

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി സിപിഎം പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി സിപിഎം പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ബിംബുങ്കാല്‍ സിപിഎം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ എം. സുകുമാരനെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങിയ സുകുമാരനെ ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വിവാഹ ചടങ്ങിന് പോകാനുണ്ടെന്ന് പറഞ്ഞ് ഇന്നലെ രാവിലെ 9 മണിക്കാണ് സുകുമാരന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ രാത്രി വൈകിട്ടും സുകുമാരന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നുമില്ല. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ ആശങ്കയിലായത്.

പാലക്കാട് വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സുകുമാരനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. നേരം പുലരുവോളം സുകുമാരനെ നാട്ടുകാര്‍ തേടി നടന്നു. ഇന്ന് പുലര്‍ച്ചയോടെ വീട്ടിന് സമീപത്തുള്ള പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ സുകുമാരനെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button