ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ എ.ടി.എം വഴിയുള്ള ഇടപാടുകള്‍ തടസപ്പെടില്ല. മിക്ക സംസ്ഥാനങ്ങളിലും ശനിയാഴ്ച ദിവസം അവധിയാണ്. എന്നാല്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ രണ്ട്, നാല് ശനിയാഴ്‌ചകളിലാണ് അവധി. അതിനാൽ സെപ്റ്റംബർ 1 കേരളത്തിലെ ബാങ്കുകൾ പ്രവർത്തിക്കുമെന്നാണ് സൂചന.
Read also: സെൻസെക്സ് 400 പോയിന്റ് ഉയർന്നു; ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവർക്ക് മികച്ച നേട്ടം
തുടർന്ന് ഞായറാഴ്ച പൊതു അവധിയും തിങ്കളാഴ്ച ശ്രീകൃഷ്‌ണ ജയന്തിയും ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ ബാങ്ക് ജീവനക്കാരുടെ പണിമുടക്കുമാണ്. 6,7 തീയതികളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും 8, 9 തീയതികളില്‍ വീണ്ടും അവധിയായിരിക്കും.
Post Your Comments