KeralaLatest News

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടാനൊരുങ്ങി സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്

തിരുവനന്തപുരം:  കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടാനൊരുങ്ങി സര്‍ക്കാര്‍. പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് ലോക ബാങ്കിന്റെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ധന വകുപ്പ് അറിയിച്ചിട്ടുണ്ട്. ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നല്‍കാമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി 700 കോടിയിലധികം രൂപ ലഭിച്ചു. അതിനിടെ ദുരന്തം മറികടക്കാന്‍ കൂടുതല്‍ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും നാളെ സംസ്ഥാനത്തെത്തും.

Also Read : പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട്; പ്രതികരണവുമായി റവന്യൂ മന്ത്രി

പുനര്‍നിര്‍മാണത്തിന് വലിയ തോതില്‍ പണം ആവശ്യമായതിനാല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും. ജിഎസ്ടി ക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും. പ്രളയം നേരിടാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button