ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഏഴ് യുവതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. വീട്ടു ജോലി ചെയ്യാനെത്തിയ ഏഴു യുവതികളെയാണ് പ്രതിയായ യുവാവ് കബളിപ്പിച്ച് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. കേസില്‍ പ്രതിക്ക് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. റിക്രൂട്ട്മെന്റ് ഏജന്‍സി വഴി ജോലിക്കായി എത്തിയ യുവതികളെയാണ് ഇയാള്‍ കമ്പനിയുടെ ആളാണെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയത്.
Read Also : ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്
29കാരനായ ഈജിപ്തുകാരനാണ് പ്രതി. കമ്പനിയുടെ പി ആര്‍ ഒ ആണെന്നാണ് ഇയാള്‍ യുവതികളോട് പറഞ്ഞത്. ഇവരുടെ പാസ്പോര്‍ട്ട് പ്രതി കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. 2017 ഓഗസ്റ്റ് 27നാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതിയെത്തുന്നത്.
Post Your Comments