![ANCHAL-HAMSA](/wp-content/uploads/2018/08/anchal-hamsa-1.jpg)
തിരുവനന്തപുരം•ലോട്ടറി സമ്മാനമായി ലഭിച്ച തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊല്ലം അഞ്ചല്‍ സ്വദേശിയും കുടുംബവും.
ലോട്ടറി ഏജന്റും വില്‍പനക്കാരനുമായ ഹംസയയ്ക്ക് നിര്‍മ്മല്‍ ഭാഗ്യക്കുറിയില്‍ നിന്ന് മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പിലാണ് ഹംസയുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റിനു സമ്മാനം ലഭിച്ചത്.
READ ALSO: ഓഖി ഫണ്ട്: ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഹംസ ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പം ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തി. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക കൈമാറാനുളള നടപടികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി.
Post Your Comments