മക്ക: വിസാ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്ന ഹാജിമാർക്ക് കർശന താക്കീത്. ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ യഥാസമയം രാജ്യം വിടണമെന്നും വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ കനത്ത നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങി മക്കക്കും മദീനക്കും ജിദ്ദക്കും പുറത്ത് ഹാജിമാര്‍ സഞ്ചരിക്കുന്നതിനും സൗദിയില്‍ എവിടെയും ജോലി ചെയ്യുന്നതിനും വിലക്കുണ്ടെന്ന് ജവാസാത്ത് വക്താവ് ലഫ്. കേണല്‍ ബദര്‍ അല്‍ഖറൈനി പറഞ്ഞു.മക്കയിലും ജിദ്ദയിലും മദീനയിലും വിസാ കാലാവധിക്കുള്ളില്‍ മാത്രമാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിന് അനുമതിയുള്ളത്.
ഹജ്ജ് തീര്‍ഥാടക വിസയിലെത്തിയവരില്‍ ചിലര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷവും സൗദിയില്‍ തങ്ങുന്നത് എല്ലാ വര്‍ഷവും പതിവാണ്. ഇത്തവണ ഹജ്ജിനെത്തിയ ഒരാളെ പോലും അനധികൃതമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സൗദി ഭരണകൂടം.
Post Your Comments