ഇതുവരെ ആരും ട്രൈ ചെയ്തിട്ടില്ലാത്ത് ചിക്കന്റെ ഒരു വിഭവമാണ് ഗുണ്ടൂര്‍ ചിക്കന്‍. വളരെ എളുപ്പം തയാറാക്കാവുന്ന ഒരു വിഭവമാണ് ഇത്. രാവിലെ വെള്ളയപ്പത്തിന്റെ കൂടെയും പുട്ടിന്റെ കൂടെയും കഴിക്കാന്‍ നല്ലതാണ് ഗുണ്ടൂര്‍ ചിക്കന്‍. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Also Read : രുചിയൂറും ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍
ചേരുവകള്‍ :
ചിക്കന്‍-അരക്കിലോ
സവാള-31
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
തൈര്-21 ടേബിള്‍ സ്പൂണ്‍
ഉണക്ക മുളക്-52
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടേബിള്‍ സ്പൂണ്‍
മുഴുവന്‍ മല്ലി-3 ടീസ്പൂണ്‍
മുഴുവന്‍ കുരുമുളക്- 1 ടീസ്പൂണ്‍
ജീരകം, കടുക്-അര ടീസ്പൂണ്‍ വീതം
ഏലയ്ക്ക-1
കറുവാപ്പട്ട-1 കഷ്ണം
ഗ്രാമ്പൂ-1
തേങ്ങ ചിരകിയത്-3 ടേബിള്‍സ്പൂണ്‍
മല്ലിയില
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം :
മുഴുവന്‍ മല്ലി, ഉണക്കമുളക്, കുരുമുളക്, ജീരകം, കടുക്, തേങ്ങ ചിരകിയത് എന്നിവ എണ്ണ ചേര്‍ക്കാതെ വറുത്തു വെള്ളം ചേര്‍ത്തരച്ചു പേസ്റ്റാക്കുക.ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് സവാളയിട്ടു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ക്കണം.ഇതിലേയ്ക്ക് തക്കാളി, ഉപ്പ്, അരച്ച പേസ്റ്റ്, തൈര് എന്നിവ ചേര്‍ത്തിളക്കുക.
ചിക്കന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക. ചിക്കന്‍ വെന്ത് മസാല് നല്ലപോലെ കുറുകി ചിക്കനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്തിളക്കാം. വേണമെങ്കില്‍ നാളികേരക്കൊത്തു ചേര്‍ക്കുകയുമാകാം.
Post Your Comments