ദുബായ്: ടേക്ക് ഓഫിന് തൊട്ടുമുൻപ് മദ്യപിച്ചതിനെ തുടർന്ന് ഫ്ളൈ ദുബായ് പൈലറ്റിനെ പിരിച്ചുവിട്ടു. കാഠ്മണ്ഡുവില്‍ നിന്നും ദുബൈയിലേക്കുള്ള എഫ് ഇസെഡ് 8018 വിമാനത്തിലെ പൈലറ്റിനെയാണ് പിരിച്ചുവിട്ടത്. വിമാനത്തിലെ ഒരു ജീവനക്കാരന് പൈലറ്റ് മദ്യപിച്ചതായി സംശയം തോന്നുകയും, വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മദ്യപിച്ചതായി തെളിഞ്ഞത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫ്ളൈ ദുബായ് അധികൃതർ അറിയിച്ചു.
Read also: പ്രവാസികള്‍ക്കാശ്വാസമായി വിമാനത്താവളം നാളെ ഉച്ചയോടെ പുന:പ്രവര്‍ത്തനമാരംഭിക്കും
Post Your Comments