Latest NewsKerala

രാഹുല്‍ ഗാന്ധി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പറഞ്ഞത് ഇങ്ങനെ, രാഹുല്‍ഗാന്ധി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രം. മാധ്യമപ്രവര്‍ത്തകരോട് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയാണ് ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Read also : ആര്‍.എസ്.എസ് ചടങ്ങില്‍ മുഖ്യഅതിഥിയാകാനുള്ള തീരുമാനത്തെ കുറിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി : കോണ്‍ഗ്രസ് ആശങ്കയില്‍

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് തങ്ങള്‍ക്ക് ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാല്‍ ഇക്കാര്യത്തില്‍ കൃത്യമായ പ്രതികരണം നല്‍കുമെന്നും സിങ്വി വ്യക്തമാക്കി രാഹുല്‍ ഗാന്ധിക്ക് ആര്‍.എസ്.എസ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് രാഹുലിനെ ആര്‍.എസ്.എസ് ക്ഷണിച്ചതെന്നായിരുന്നു വാര്‍ത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button