Kerala

ശമ്പളത്തോടൊപ്പം സ്വർണമാലയും ദുരിതാശ്വാസനിധിയിലേക്ക് ഊരി നൽകി അധ്യാപിക

കണ്ണൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തിന് പുറമേ, രണ്ട് പവനിലേറെ വരുന്ന സ്വര്‍ണമാല ഊരി നല്‍കി അധ്യാപിക. തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഷമീമ ടീച്ചറാണ് 16.280 ഗ്രാം വരുന്ന സ്വര്‍ണമാല നൽകിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വണ്‍ മന്ത് ഫോര്‍ കേരള’ ക്യാംപയിനില്‍ പങ്കാളിയായി ഒരു മാസത്തെ ശമ്പളം നൽകിയതിന്റെ പിന്നാലെയാണിത്.

Read also: ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഞ്ചല്‍ സ്വദേശി

തന്റെ കൈയില്‍ പണമായി നല്‍കാന്‍ തല്‍ക്കാലം ഇല്ലാത്തതുകൊണ്ടാണ് സ്വര്‍ണമാല നല്‍കിയതെന്നും പ്രളയബാധിതരായ ലക്ഷക്കണക്കിനാളുകളുടെ അവസ്ഥ വച്ചു നോക്കുമ്പോള്‍ താന്‍ ചെയ്തത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും ടീച്ചർ പറയുകയുണ്ടായി. കലക്ടറേറ്റിലെത്തിയ ടീച്ചര്‍ ഡെപ്യൂട്ടി കലക്ടര്‍ സിഎം ഗോപിനാഥനാണ് മാല കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button