തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തത്തിനു ശേഷം വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മധ്യ കേരളവും വടക്കന്‍ കേരളവും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇടിയോടുകൂടിയ മഴ ഉണ്ടായേക്കും.
read also : ഇനിയും ദിവസങ്ങളോളം അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
കേരള തീരങ്ങളിലും, ലക്ഷദ്വീപ് മേഖലയിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. കര്‍ണ്ണാടക തീരങ്ങളില്‍ ഇത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയാര്‍ജ്ജിച്ചേക്കും. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും പടിഞ്ഞാറ് മധ്യ ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments