
ന്യൂഡല്‍ഹി: സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ സംസ്ഥാനത്തെത്തും. കേന്ദ്ര ധനസഹ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന സംഘമാണ് എത്തുന്നത്. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പഠിക്കും. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സി.എം.ഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.
Post Your Comments