Latest NewsInternational

അഫ്ഗാനിലെ ഐഎസ് തലവൻ കൊല്ലപ്പെട്ടു: മലയാളി ഭീകരർ കൂടുതലുള്ള നംഗർഹാറിൽ കൊല്ലപ്പെട്ടത് പത്തോളം ഭീകരർ

കാബൂൾ : അഫ്ഗാനിലെ ഐഎസ് തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സഖ്യസേനയുടേയും അഫ്ഗാൻ സൈന്യത്തിന്റെയും സംയുക്ത ആക്രമണത്തിലാണ് അഫ്ഗാൻ ഐഎസ് തലവനായ അബുസാദ് എർഹാബി കൊല്ലപ്പെട്ടത്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ഐഎസ് നേതാവാണ് അബു സാദ്. അഫ്ഗാന്‍റെയും യുഎസിന്‍റെ നേതൃത്വത്തിലുള്ള സൈന്യം സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ എർഹാബിക്കൊപ്പം ഉണ്ടായിരുന്ന പത്ത് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിലെ ഐഎസ് കേന്ദ്രമായ നംഗർഹാറിലാണ് സംഭവം. കേരളത്തിൽ നിന്നുള്ള ഐഎസ് ഭീകരർ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് നംഗർഹാർ. ഐഎസിൽ ചേർന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എത്തിച്ചേർന്നതും ഇവിടെയാണ്. ഇവരിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കാബൂൾ നാഷണൽ ഡയറക്ടറേറ്റ് സെക്യൂരിറ്റിയാണ് വിവരം പുറത്തു വിട്ടത്. സ്ഫോടകവസ്തുക്കളുടേയും ആയുധങ്ങളുടേയും വലിയ ശേഖരവും ബോംബാക്രമണത്തിൽ നശിപ്പിക്കപ്പെട്ടു.

രണ്ടു ഐ എസ് ഒളിത്താവളങ്ങളും തകർക്കപ്പെട്ടു.ഏതാണ്ട് രണ്ടായിരത്തോളം ഐഎസ് ഭീകരർ നംഗർഹാറിലുണ്ടെന്നാണ് റിപ്പോർട്ട്. 2017 ജൂലൈക്ക് ശേഷം കൊല്ലപ്പെടുന്ന നാലാമത്തെ ഐഎസ് ഭീകരത്തലവനാണ് എർഹാബി .

shortlink

Related Articles

Post Your Comments

Related Articles


Back to top button