പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്ത് തിരികെ പോകുന്നതിനിടയില്‍ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. ഇളകൊള്ളൂര്‍ പാറവിളയില്‍ സത്യന്റെ മകന് എസ് ശരണ്‍ (19) ആണ് മരിച്ചത്.
തെക്കേമല വഞ്ചിത്രയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് മടങ്ങവേ വാര്യാപുരത്ത് വച്ച് കഴിഞ്ഞ 20നാണ് അപകടമുണ്ടായത്. ശരണ്‍ ഓടിച്ചിരുന്ന ബൈക്ക് ചെളിയില്‍ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരണിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിന്സണ് ജോണ്സണ് പരുക്കുകളോടെ രക്ഷപ്പെട്ടു. ചെന്നീര്‍ക്കര ഗവ. ഐടിഐ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ശരണ്‍.
ALSO READ:പ്രളയദുരന്തത്താൽ ശസ്ത്രക്രിയ മുടങ്ങിയ യുവാവ് മരിച്ചു
Post Your Comments