യുഎഇ: യുഎഇയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് ഒന്ന് മുതലാണ് മഹ്മൂദ് എന്ന 34കാരനെ കാണാതായത്. ഇയാളെ അബുദാബിയിലെ അൽ ബാറ്റിൻ ഏരിയയിലെ പെട്രോൾ പാമ്പിന് സമീപത്ത് നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: യുഎഇയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടമുണ്ടാകുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കഠിനമായ ചൂടും ദാഹവും സഹിക്കാനാകാതെയാണ് ഇയാൾ മരിച്ചത്. കാണാതായി 24 ദിവസത്തിന് ശേഷമാണ് മഹ്മൂദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മറ്റൊരു ദുരൂഹതയും ഇല്ലെന്നാണ് പോലീസിന്റെ നിഗമനം
Post Your Comments