വെള്ളപ്പൊക്കത്തിൽ ഓരോ കുടുംബവും നേരിട്ട നഷ്ടം കണക്കാക്കാന്‍ ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കുമെന്ന് എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഇറക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആപ്പ് അവതരിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Read also: വെള്ളപ്പൊക്കത്തിൽ തകർന്ന വീട് കണ്ട ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
മുൻപ് ചിലര്‍ക്ക് ഒന്നിലേറെ തവണ സഹായം ലഭിക്കുകയും അര്‍ഹിക്കുന്ന മറ്റു ചിലര്‍ക്ക് ഒന്നും കിട്ടാതെയും വന്നിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനും ഓരോ പഞ്ചായത്തിലുമുള്ളവര്‍ക്ക് തങ്ങള്‍ക്ക് എന്തു കിട്ടുമെന്ന് നോക്കാനും ]ഈ ആപ്ലിക്കേഷനിലൂടെ കഴിയും. അതേസമയം, പ്രളയത്തില്‍ നഷ്ടമായ രേഖകള്‍ ഒരിടത്തു നിന്നു തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
Post Your Comments