ArticleKeralaEditorial

ഇത്രയും ദുരിതം കേരളത്തിലുണ്ടായിട്ടും സ്വര്‍ണ്ണക്കടയിലെ തിരക്ക് ഭീതിപ്പെടുത്തുന്നത്; പുതിയ തലമുറയോട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന് പറയാനുള്ളത്

അച്ഛന്‍ കുറച്ചു കൂടി സ്വര്‍ണ്ണം ഇട്ടു മൂടിയിരുന്നു എങ്കില്‍, വധു ആയ എന്റെ അന്തസ്സ് ഇച്ചിരി കൂടി ഉയര്‍ന്നേനെ എന്ന് ചിന്തിച്ച എനിക്ക് ഇത് പറയാന്‍ യോഗ്യത ഇല്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ്, അച്ഛന്‍ കുറച്ചു കൂടി സ്വര്‍ണ്ണം ഇട്ടു മൂടിയിരുന്നു എങ്കില്‍, വധു ആയ എന്റെ അന്തസ്സ് ഇച്ചിരി കൂടി ഉയര്‍ന്നേനെ എന്ന് ചിന്തിച്ച എനിക്ക് ഇത് പറയാന്‍ യോഗ്യത ഇല്ല. ഒരു പെണ്ണിന്റെ ഏറ്റവും വലിയ ബലം സ്വര്‍ണ്ണവും പണവും വസ്തുക്കളും അടങ്ങുന്ന സ്ത്രീധനം അല്ല. ഇത് വിവാഹജീവിതത്തില്‍, ഉറപ്പുള്ള ഉദ്യോഗം ഇല്ലാതെ കടക്കുന്ന ഏത് സ്ത്രീയും കാലം കൊണ്ട് പഠിക്കുന്ന ഒന്നാണ്. ആ ജീവിതപഠിത്തത്തിനു പുരുഷന് പങ്കില്ല. സ്ത്രീധനം ചോദിക്കുമ്പോള്‍, പോടാ പുല്ലേ, എന്ന് പറയാനുള്ള ചങ്കുറപ്പ് വധുവിന്റെ വീട്ടുകാര്‍ക്ക് അല്ല. വധുവായ സ്ത്രീയ്ക്ക് തന്നെ ആണ് വേണ്ടത്. അവിടെ ഉയരും അവളുടെ തല.

നാളെ മകളുടെ ജീവിതത്തില്‍, അവള്‍ക്കൊരു സ്ഥിരവരുമാനം ഉള്ള ജോലി മാത്രമാണ് എന്റെ സ്വപ്നം. ഭൂമിയില്‍ ചവിട്ടി നില്‍ക്കാനുള്ള പ്രാപ്തി അവള്‍ക്കു ഉണ്ടാകണം. ജീവിക്കാന്‍ പ്രായോഗികബുദ്ധി മതി. അതിബുദ്ധി വേണ്ട. ഒരുപാട് വായിക്കാനോ ചിന്തകള്‍ കൊണ്ട് ഭ്രാന്ത് പിടിക്കാനോ അവള്‍ നില്‍ക്കേണ്ട. യുക്തിയോടെ അവള്‍ ചുറ്റും നോക്കട്ടെ. ജാതിയും മതവും മനസ്സിന്റെ വെളിച്ചം കെടുത്താതെ ഇരിക്കട്ടെ. നല്ല പ്രണയം അവള്‍ക്കു ഉണ്ടാകട്ടെ. ഒരു ഹ്യൂമനിസ്‌റ് ആയാല്‍ മതി.

Read  Also:  പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാൻ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ കേരളത്തിലേക്ക്

മനുഷ്യത്വം ആണ് ഏറ്റവും നല്ല മതം എന്നവള്‍ തിരിച്ചറിയുമ്പോള്‍ നാളെ അവളുടെ മക്കളെ നന്നായി വളര്‍ത്താന്‍ സാധിക്കും. അവള്‍ക്കൊരു മകന്‍ ഉണ്ടായാല്‍, മറ്റൊരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണം എന്ന് അവള്‍ പറഞ്ഞു കൊടുത്തു വാര്‍ത്തെടുക്കും. നല്ല ‘അമ്മ വളര്‍ത്തുന്ന മകന്‍ …! ആ അമ്മയായി അവള്‍ മാറണം എങ്കില്‍ ഞാന്‍ ആണ് അവള്‍ക്കു ഇനി വഴി കാട്ടേണ്ടത്. വീഴ്ചകളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ മാത്രമാണ് അവള്‍ക്കു കൊടുക്കാന്‍ എനിക്കുള്ളത്.

Marriage ceremony at Guruvayoor, Sadhya at Mysoor; bridegroom and maid arrived via Helicopte

അറപ്പുളവാക്കുന്ന അങ്ങേയറ്റം അപഹാസ്യമായ അവസ്ഥകള്‍ ദാമ്പത്യത്തില്‍ ഒഴിവാക്കണം എങ്കില്‍, പണവും സ്വര്‍ണ്ണവും ഇല്ലാതെ തലയുയര്‍ത്തി നില്‍ക്കാനുള്ള തന്റേടം. വ്യക്തിയെ അവരായി കാണാനുള്ള മാനുഷികമായ ചിന്തകള്‍. കുറവുകളെ അംഗീകരിക്കാനുള്ള മനസ്സ്. ഇത്രയും ആണ് ഒരു പെണ്ണിന് അലങ്കാരം. ഒരു പ്രളയത്തിലും ഒലിച്ചു പോകാത്ത, വിലമതിക്കാന്‍ ആകാത്ത സ്വര്‍ണ്ണം. അവളുടെ ആ വ്യക്തിത്വം തന്നെ..!

Read also: അങ്ങയുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടാന്‍ ഇതുകൂടി ചെയ്യൂ; മുഖ്യമന്തിയോട് ആവശ്യവുമായി ശാരദക്കുട്ടി

ഭാര്യ, ‘അമ്മ, അമ്മായിഅമ്മ എന്ന നിലയില്‍ അവള്‍ പരാജയപ്പെടുമ്പോള്‍, ഒരു കുടുംബം ആണ് തകരുന്നത്. പുരുഷന് രണ്ടാം സ്ഥാനം മാത്രമാണ് ആ തകര്‍ച്ചയില്‍. സ്ത്രീധനം വാങ്ങുന്ന ആണിനെ എനിക്ക് വേണ്ട എന്ന് പറയാന്‍ പറ്റാത്ത വധുവും. മരുമകളുടെ സ്ത്രീധനം കൊണ്ട് ജീവിക്കാന്‍ മകനെ തയ്യാറെടുപ്പിക്കുന്ന അമ്മായിയമ്മയും ആണ് ഒരു കുടുംബത്തിന്റെ അടിത്തറ തോണ്ടുന്നത്. കൂട്ടായ ഒരു തീരുമാനം, സ്ത്രീധനം കൊടുക്കില്ല എന്നും വാങ്ങില്ല എന്നും പുതിയ തലമുറ എങ്കിലും ചേര്‍ത്ത് വെച്ചെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചു പോകുക ആണ്. വിദ്യാധനം അത് മാത്രം കൊടുക്ക് മാതാപിതാക്കളെ നിങ്ങള്‍ മക്കള്‍ക്ക്..!

shortlink

Related Articles

Post Your Comments

Related Articles


Back to top button