ടെഹ്റാന്: ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 250തോളം പേർക്ക് പരിക്കേറ്റു. കെര്‍മന്‍ഷാ പ്രവിശ്യയിലെ ജവന് രുദ് പട്ടണത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കെര്‍മന്‍ഷ പ്രവിശ്യയിൽ കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ ഭൂകമ്ബത്തില്‍ 620 പേരാണ് മരിച്ചത്. അന്ന് റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Also read : യുഎഇയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടമുണ്ടാകുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
Post Your Comments