കൊല്ലം: മഹാപ്രളയത്തില്‍ അകപ്പെട്ട കേരളത്തെ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മത്സ്യ തൊഴിലാളികളെസ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവാവിന് വെട്ടേറ്റു. ഇയാളുടെ വലതു കൈയിലെ നടുവിരല്‍ ആക്രമണത്തെ തുടര്‍ന്ന് അറ്റുപോയി. ഇടതുകൈയിലെ കൈപ്പത്തിക്കു താഴെ വെട്ടേറ്റ് ഒരു രക്തക്കുഴല്‍ മുറിഞ്ഞുപോയ നിലയിലാണ്. കൂടാതെ മൂന്നു ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. അഞ്ചു ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കരുനാഗപ്പള്ളിയില്‍ തിരുവോണ ദിവസം സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ, രാത്രി 9 മണിയോടെയാണ് മൽസ്യ തൊഴിലാളിയായ ചിന്തുവിനെ ഒരു സംഘം ആളുകള്‍ കരുനാഗപ്പള്ളിയില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളജിലും പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments