ദുബായ്: പാര്‍ക്കിങ് ടിക്കറ്റുകളുടെ വ്യാജമായി നിർമ്മിച്ച ഇന്ത്യക്കാരനെതിരെ നടപടി സ്വീകരിച്ചു. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നല്‍കുന്ന പാര്‍ക്കിങ് ടിക്കറ്റുകളാണ് ഇയാൾ വ്യജമായി നിർമിച്ചത്. പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 25 വയസുള്ള ഇന്ത്യന്‍ പൗരനെ ശിക്ഷാ കാലയളവിന് ശേഷം നാടുകടത്താനും ഉത്തരവിട്ടു.
പാര്‍ക്കിങ് ഫീസ് നല്‍കാതിരിക്കാനാണ് ഇയാള്‍ ഫോട്ടോഷോപ്പ് പരീക്ഷിച്ച് കുടുങ്ങിയത്. അല്‍ റഫയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പാര്‍ക്കിങ് ഇന്‍സ്പെക്ടറാണ് പ്രതിയെ പിടികൂടിയത്. കാറിന്റെ മുന്നില്‍ പതിച്ചിരുന്ന പാര്‍ക്കിങ് ടിക്കറ്റ് ഒറിജിനല്‍ പോലെ തോന്നിപ്പിച്ചുവെങ്കിലും വിശദമായി പരിശോധിച്ച ഇന്‍സ്പെക്ടര്‍ക്ക് ഇത് വ്യാജമാണെന്ന് മനസിലായി.
Read also:മുത്തച്ഛനൊപ്പം ടെറസിൽ നിന്നും വീണ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി
ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയും താമസ സ്ഥലം പരിശോധിക്കുകയും ചെയ്തു. ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ ടിക്കറ്റ് തയ്യാറാക്കിയിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നൽകി.
Post Your Comments