Life StyleHealth & Fitness

ഗര്‍ഭകാലത്ത് ട്രൈ ചെയ്യാവുന്ന ഏറ്റവും ഉത്തമമായ ഡയറ്റ് ഇതാണ്

നിങ്ങളുടെ ഡയറ്റ് ശരിയല്ലെങ്കില്‍ ആരോഗ്യത്തെ ബാധിക്കും

തടി കുറയ്ക്കുന്നതിന് പ്രധാനം വ്യായാമവും ഡയറ്റുമാണ്. തടി കുറയ്ക്കുമ്പോള്‍ ഡയറ്റെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കാതെ ചെയ്യുകയും വേണം. നിങ്ങളുടെ ഡയറ്റ് ശരിയല്ലെങ്കില്‍ ആരോഗ്യത്തെ ബാധിക്കും. ഡയറ്റ് എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് ഭക്ഷണം ഉപേക്ഷിയ്ക്കുന്നതല്ല. പകരം ഭക്ഷണനിയന്ത്രണമാണ്.

തടി വര്‍ദ്ധിപ്പിയ്ക്കാതെ പോഷകാംശമുള്ള ആഹാരംകഴിച്ച് ആരോഗ്യം കളയാതിരിയ്ക്കുന്നതാണ്. ചില ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായകമാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ ഡയറ്റെന്നു വേണമെങ്കില്‍ പറയാം. ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Also Read : ഒറ്റയടിയ്ക്ക് വണ്ണം കുറയ്ക്കണോ ? എങ്കില്‍ പരീക്ഷിയ്ക്കൂ തണ്ണിമത്തന്‍ ഡയറ്റ്

നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇന്ത്യന്‍ ഡയറ്റാണ് ശീലമാക്കേണ്ടത്. ഇതിലൂടെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട രീതിയിലുള്ള പോഷകങ്ങള്‍ ലഭ്യമാകുന്നു.

ഇന്ത്യന്‍ ഡയറ്റ് ഇങ്ങനെ;

1. പാലും പാലുല്‍പ്പന്നങ്ങളും ഗര്‍ഭകാലത്ത് സ്ഥിരമാക്കുക. ഇതിലുള്ള വിറ്റാമിന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി 12 എന്നിവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

2. ആവശ്യത്തിന് മാംസ്യവും കൊഴുപ്പും കുഞ്ഞിനും അമ്മയ്ക്കും ലഭിച്ചില്ലെങ്കില്‍ ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു. അതുകൊണ്ട് തന്നെ ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും ധാരാളം ഗര്‍ഭാവസ്ഥയില്‍ കഴിയ്ക്കണം.

3. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിയ്ക്കുന്നത് ശീലമാക്കുക. ഇത് ശരീരഭാരം വര്‍ദ്ധിക്കാതെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് വളരെ ഉത്തമമാണിത്.

3. മത്സ്യവും ഇറച്ചിയും കഴിയ്ക്കുന്നതും ശീലമാക്കുക. എന്നാല്‍ ഒന്നിന്റേയും ഉപയോഗം അധികമാകരുത്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിയ്ക്കുന്ന സമീകൃതാഹാരം ശീലമാക്കാം.

4. വെള്ളവും ജ്യൂസും ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. കാരണം നിര്‍ജ്ജലീകരണം സംഭവിയ്ക്കാതെ ശരീരത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ചയേും പ്രതികൂലമായി ബാധിയ്ക്കും.

5. കൊഴുപ്പ് അടങ്ങിയ ഭക്ഷണവും ആവശ്യമായ അളവില്‍ കഴിയ്ക്കണം. വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. അതുപോലെ തന്നെ ആവശ്യത്തിന് നെയ്യും വെണ്ണയും കഴിയ്ക്കണം.

6. ഡ്രൈഫ്രൂട്സ് ശീലമാക്കാം. ഇത് കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അമ്മയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

7. പ്രഭാത ഭക്ഷണത്തനു മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍, അല്ലെങ്കില്‍ ബദാം മില്‍ക്ക്, അല്ലെങ്കില്‍ മില്‍ക്ക് ഷേക്ക് എന്നിവ ശീലമാക്കാം.

8. പ്രഭാത ഭക്ഷണമായി ഒരു ബൗള്‍ പഴങ്ങള്‍. ഉപ്പുമാവ് പച്ചക്കറികള്‍, ഓട്സ് എ്ന്നിവ കഴിയ്ക്കാവുന്നതാണ്.

9. ചപ്പാത്തിയും പരിപ്പും ഒരു പാത്രം നിറയെ പച്ചക്കറികള്‍, ഒരു ബൗള്‍ തൈര്, ലെമണ്‍ റൈസ്, അല്ലെങ്കില്‍ ചോറ്എന്നിവ ഉച്ചഭക്ഷണമാക്കുക.

10. അത്താഴത്തിന് ചോറും ചോറിനോടൊപ്പം പരിപ്പും, ഒരു ഗ്ലാസ്സ് സംഭാരവും ശീലമാക്കാം. ഇതോടൊപ്പം ചിക്കനോ മത്സ്യമോ ശീലമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button