KeralaLatest News

കെപിസിസിയും കെസിബിസിയും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം; പിടി തോമസിനെ ഓര്‍ത്തെടുത്ത് അഡ്വ.ജയശങ്കര്‍

മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ കാലുപിടിക്കാന്‍ പോയില്ല

പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളീയ പൊതുസമൂഹം പശ്ചാത്തപത്തോടെ ഓര്‍മിക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ട്- പിടി തോമസ്. അഡ്വക്കേറ്റ് ജയശങ്കറാണ് ഈ നിമിഷത്തില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിച്ചത്. അഞ്ചു വര്‍ഷം മുമ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേര്‍ന്ന് അദ്ദേഹത്തെ കുരിശില്‍ തറച്ചു. കോഴികൂവും മുമ്പ് സ്വന്തം പാര്‍ട്ടി തളളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. എന്നിട്ടും തോമസ് തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ കാലുപിടിക്കാന്‍ പോയില്ല.

Also Read : സഖാവിനെ ചെയർപേഴ്‌സണാക്കിയത് ചാനലുകാരും ചൈൽഡ് ലൈൻ പ്രവർത്തകരുമല്ല, വനിതാ കമ്മീഷന്റെ പ്രവൃത്തികളിൽ പരിഹാസ മുന്നറിയിപ്പുമായി അഡ്വക്കേറ്റ് ജയശങ്കർ

ഇടുക്കി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പരിധിയില്‍ തുടരെത്തുടരെ ഉരുള്‍പൊട്ടലും മലയിടിയലുമുണ്ടായി ആള്‍നാശവും കൃഷിനാശവും ആവര്‍ത്തിക്കുമ്പോള്‍, പാതിരിമാര്‍ക്കും മനസിലാകുന്നുണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം. കെപിസിസിയും കെസിബിസിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button